Asianet News MalayalamAsianet News Malayalam

കോഴിക്കോട് റെയിൽപാളത്തിൽ 'അപ്രതീക്ഷിത കുഴി', അപകടം ഒഴിവായത് നാട്ടുകാർ കണ്ടതോടെ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

റെയിൽവെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്

Unexpected pothole in Kozhikode railway tracks disrupts train traffic
Author
First Published Nov 3, 2022, 10:36 PM IST

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് റെയിൽ പാളത്തിൽ അപ്രതീക്ഷിമായി കുഴി കണ്ടെത്തി. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് പാളത്തിന് ഇടയിൽ കുഴി കണ്ടെത്തിയത്. നാട്ടുകാർ വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചു. തീവണ്ടികൾ ഒരു മണിക്കൂറോളമാണ് പിടിച്ചിട്ടത്. ആ സമയത്ത് കടന്നുപോകേണ്ട മാവേലി എക്സ്പ്രസ്സും ചെന്നൈ മെയിലുമാണ് ഒരു മണിക്കുറോളം കൊയിലാണ്ടിയിൽ പിടിച്ചിട്ടത്. പിന്നീട് റെയിൽവെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം മുംബൈ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ട്രെയിനിന് അടിയിലേക്ക് വീഴാൻ പോയ കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥൻ സമയോജിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി എന്നതാണ്. മുംബൈ റെയിൽവേ സ്റ്റേഷനിലാണ് ആളുകൾ നോക്കി നിൽക്കെ അപകടം ഉണ്ടായത്. സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത സ്ത്രീ കാൽ വഴുതി വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ ചാടി വീണ് ഇവരെ പിടിച്ച് വലിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ സിസിടിവി ക്യാമറയിൽ അപകടവും രക്ഷാപ്രവർത്തനവും വ്യക്തമായി പതിഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്, മൻഖുർദ് റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ വച്ചായിരുന്നു അപകടം നടന്നത്. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ കൈകളിൽ എടുത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. തീവണ്ടിയുടെ വേഗത കൂടിയപ്പോൾ, യാത്രക്കാർ കയറാൻ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ ബാലൻസ് നഷ്ടപ്പെട്ട് കൈകളിൽ കുട്ടിയുമായി തന്നെ അവർ വീണു. ഇതുകണ്ട് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന റെയിൽവേ പൊലീസ് ഓഫീസർ കുഞ്ഞിനെയും അമ്മയെയും വലിച്ചെടുക്കുകൻ ശ്രമിച്ചു. സോയി കുട്ടിയെ രക്ഷപ്പെടുത്തിയപ്പോൾ ഒരു യാത്രക്കാരൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ നിന്ന് അമ്മയെ വലിച്ചെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് മുംബൈ ഡിവിഷൻ ട്വിറ്ററിൽ പങ്കുവച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ഇടപെടലിലെ അധികൃതർ അഭിനന്ദിച്ചു. അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios