കൊച്ചി: കാക്കനാട് ഇൻഫോപാ൪ക്കിന് സമീപം അഞ്ജാത മൃതദേഹം കണ്ടെത്തി. മധ്യവയസ്‌കനായ പുരുഷന്റേതാണ് മൃതദേഹം. മുഖത്ത് ഗുരുതരമായ മുറിവുകൾ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൊച്ചി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.