രണ്ട് ദിവസമായി ആടിനെ കാണാനുണ്ടായിരുന്നില്ല.

മാനന്തവാടി: പുല്‍പ്പള്ളി ചേകാടിക്കടുത്ത ബാവലിയില്‍ വനപ്രദേശത്തിന് സമീപം മേയാന്‍വിട്ട ആടിനെ അജ്ഞാത ജീവി ഭക്ഷിച്ചതായി നാട്ടുകാര്‍. ബാവലി തുറമ്പൂര്‍ കോളനിയിലെ മല്ലന്‍ എന്നയാളുടെ ആടിനെയാണ് നഷ്ടമായത്.

രണ്ട് ദിവസമായി ആടിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് ഇവിടെ കാടുമുടിയ പ്രദേശം വൃത്തിയാക്കുന്നതിനിടെ ആടിന്റെ കഴുത്തില്‍ക്കെട്ടിയ മണിയും എല്ലുകളുമടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആടിനെ കടുവയോ പുലിയോ ആക്രമിച്ചത് ആകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തോട്ടത്തില്‍ കാട് വൃത്തിയാക്കുന്നവര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ മല്ലനെ അറിയിക്കുകയായിരുന്നു. ആനയും കടുവയും അടക്കമുള്ള വന്യമൃഗശല്ല്യം ഉള്ള പ്രദേശമാണ് ഇവിടം. 

'ജീവിക്കാനുള്ളതൊക്കെ കിട്ടിയിരുന്ന പുരയിടം, ഇന്ന് ആന കുത്തിമറിക്കാത്ത മരങ്ങളില്ലിവിടെ'; വീടുവിട്ട് പാത്തുമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം