കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-പോര്‍ബന്തര്‍ എക്‌സ്പ്രസ്സില്‍ നിന്ന് അജ്ഞാതന്‍ കുപ്പി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി മുഖത്ത് പതിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലാണ് അനിഷ്ട സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-പോര്‍ബന്തര്‍ എക്‌സ്പ്രസ്സില്‍ നിന്ന് അജ്ഞാതന്‍ കുപ്പി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ട്രെയിന്‍ ഇറങ്ങി ട്രാക്കിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ആദിത്യന്റെ മുഖത്താണ് കുപ്പി പതിച്ചത്. താടിയില്‍ സാരമായി പരിക്കേറ്റ ആദിത്യന്റെ പല്ലുകള്‍ക്കും കേടുപാട് സംഭവിച്ചു. ഇയാളെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം