നിരവധി കലാകാരന്മാര്‍ ഒരുക്കിയിട്ടുള്ള പെയിന്‍റിങ്ങുകള്‍, മെഴുക് പ്രതിമകള്‍, ശില്‍പങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദര്‍ശനമാണ് ലുലു ആര്‍ട്രിയത്തിന്‍റെ മുഖ്യ ആകര്‍ഷണം

തിരുവനന്തപുരം: വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് തലസ്ഥാനത്ത് ലുലു ആര്‍ട്രിയത്തിന്‍റെ രണ്ടാം സീസണിന് തുടക്കമായി. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരങ്ങളായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ചേര്‍ന്ന് ലുലു ആര്‍ട്രിയം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീളുന്ന കലയുടെ മാമാങ്കം ഞായറാഴ്ചയാണ് (മാർച്ച് 31) സമാപിക്കുക.

ക്രിക്കറ്റ് കളി തടയാൻ ക്ഷേത്ര മൈതാനത്ത് ഭരണസമിതി കുഴികുത്തി; പക തീര്‍ക്കലെന്ന് യുവാക്കള്‍

നിരവധി കലാകാരന്മാര്‍ ഒരുക്കിയിട്ടുള്ള പെയിന്‍റിങ്ങുകള്‍, മെഴുക് പ്രതിമകള്‍, ശില്‍പങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദര്‍ശനമാണ് ലുലു ആര്‍ട്രിയത്തിന്‍റെ മുഖ്യ ആകര്‍ഷണം. ലൈവ് ഫെയ്സ് പെയിന്‍റിംഗ്, മക്രമേ - കോസ്റ്റര്‍ പെയിന്‍റിംഗ് വര്‍ക് ഷോപ്പുകള്‍, തുടങ്ങി മേഖലയിലെ ട്രെന്‍ഡുകളെയും ഫെസ്റ്റില്‍ അടുത്തറിയാം. ഫെസ്റ്റിനോടനുബന്ധിച്ച് കലയെയും - ഫാഷനെയും സമന്വയിപ്പിച്ചുള്ള ഫാഷൻ ഷോ ഇന്ന് (31.03.24) മാളിൽ നടക്കും. പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പ്രത്യേക സെഷനുകളും മാളില്‍ നടക്കുന്നുണ്ട്. സിനിമ താരം നന്ദു, ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, മാള്‍ മേനജര്‍ അഖില്‍ കെ ബെന്നി, മാര്‍ക്കറ്റിംങ് മാനേജര്‍ ജീതിന്‍ രത്നാകരന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം