കിഴക്കഞ്ചേരിയിൽ 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ഒരു വയസ്സുള്ള പോത്തിനെ വടക്കഞ്ചേരി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് പോത്ത് അകപ്പെട്ടത്.

പാലക്കാട്: കിഴക്കഞ്ചേരി വാൽകുളമ്പിൽ കിണറ്റിൽപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി വടക്കഞ്ചേരി അഗ്നിരക്ഷാസേന. ഇന്ന് രാവിലെയാണ് പോത്ത് കിണറ്റിൽ വീണ് കുടുങ്ങിപ്പോയത്. വെട്ടിക്കൽ ശകുന്തളയുടെ ഒരു വയസ്സോളം പ്രായമുള്ള പോത്താണ് കിണറ്റിൽ അകപ്പെട്ടത്. പിന്നീട് വടക്കഞ്ചേരി രക്ഷാസേന എത്തി ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. കുടിവെള്ളമടക്കം ഉപയോഗിക്കുന്ന കിണറ്റിലാണ് പോത്ത് വീണത്. ഏകദേശം 20 അടിയോളം താഴ്ചയുള്ള കിണറാണിത്.

അഗ്നിരക്ഷാസേന പോത്തിനെ പുറത്തെടുക്കുന്ന ദൃശ്യം: 

View post on Instagram