വലപ്പാട് പാട്ടുകുളങ്ങര കോളനിയിൽ കുറുപ്പം വീട്ടിൽ നവീൻ കൃഷ്ണ(19), ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വടശ്ശേരി വീട്ടിൽ ശിവപ്രഭു (20) എന്നിവരാണ് അറസ്റ്റിലായത്
തൃശൂർ: കൊലപാതക ശ്രമക്കേസിൽ രണ്ടുപേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് പാട്ടുകുളങ്ങര കോളനിയിൽ കുറുപ്പം വീട്ടിൽ നവീൻ കൃഷ്ണ(19), ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വടശ്ശേരി വീട്ടിൽ ശിവപ്രഭു (20) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പാട്ടുകുളങ്ങര കുന്നത്ത് ശശികുമാറിനെ (47) ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാളുടെ സഹോദരൻ മുരളീധരൻ, മുരളീധരന്റെ ഭാര്യ രാധ, ഷൺമുഖൻ എന്നിവരെ റോഡിൽ വച്ച് ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 14 ന് രാത്രി 8.30 നാണ് സംഭവം. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എം കെ രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി എൻ എബിൻ, വിനോദ്കുമാർ, എ എസ് ഐ ഭരതനുണ്ണി, സി പി ഒ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. 2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 ) പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50) വലിയകത്ത് ഷാജി മകൻ ഷബീർ (30) പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31) എന്നിവർ ചേർന്ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ച് മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് കാലഘട്ടത്തിൽ മീൻ കച്ചവടം തുടങ്ങിയ നാച്ചു കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ സമീപത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ജഡ്ജ് ആയ ടി കെ മിനിമോൾ ആണ് ശിക്ഷ വിധിച്ചത്.


