ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇന്‍സുലേറ്റര്‍ വാന്‍ ഇടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു.
ഹരിപ്പാട്: ടാങ്കർ ലോറിയുടെ പിന്നിൽ ഇൻസുലേറ്റർ വാൻ ഇടിച്ച് വാൻ ഡ്രൈവർ മരിച്ചു. എറണാകുളം വരാപ്പുഴ നോർത്ത് പരവൂർ വലിയ പറമ്പിൽ ജോബി വി പിയാണ് (32)വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിച്ചത്.
ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം വട്ട മുക്കിലുള്ള പെട്രോൾ പമ്പിനടുത്ത് വ്യഴാഴ്ച പുലർച്ചെ 4-30നായിരുന്നു അപകടം. പമ്പിലുണ്ടായിരുന്ന ടാങ്കർ ലോറി പുറകോട്ടെടുത്ത് ദേശീയ പാതയിലേക്ക് കടക്കുകയായിരുന്നു. ഈ സമയം എറണാകുളത്തേക്ക് പോകുകയായിരുന്ന വാനിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുള്ള എസ് കെ ട്രാവൽസ് കമ്പനി വക കൊറിയർ സാധനങ്ങൾ കയറ്റിയ വാൻ തിരുവനന്തപുരത്ത് സാധനമിറക്കി തിരികെ വരുമ്പോഴാണ് അപകടം.
