ഹരിപ്പാട്: നിർത്തിയിട്ടിരുന്ന ഏസ് വാൻ കത്തിനശിച്ചു. ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് അനുഗ്രഹയിൽ ബൈജുവിന്റെ ഉടമസ്ഥയിലുളള  ഏസാണ് കത്തിയത്. കനകക്കുന്ന് ജെട്ടിക്ക് സമീപം ചരലും മറ്റും വിൽക്കുന്ന സ്ഥലത്താണ് ഏസ് ഇട്ടിരുന്നത്. 

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് വാഹനത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഓടിക്കൂടിയവര്‍ വെളളം പമ്പ് ചെയ്തും മണൽ വാരിയിട്ടും മറ്റും തീ അണക്കാൻ ശ്രമിച്ചു. കായംകുളത്തു നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. എൻജിൻ ഉൾപ്പെടെ കത്തി. കാബിനും നാശമുണ്ടായി.