മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി സ്ത്രീകളടക്കം 80 ഡ്രൈവര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ മഡ് റൈഡ് ചെയ്ത് ഉദ്ഘാടനം ചെയ്തു
മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ചികിത്സാഫണ്ടിലേക്ക് പണം കണ്ടെത്താന്‍ വലിയോ മുണ്ടക്കപ്പറമ്പ് തണല്‍ കുട്ടായ്മയും ഡിക്ലബ് ഓഫ് റോഡേഴ്‌സും ചേര്‍ന്ന് വേങ്ങര കൂരിയാട് പാടത്ത് വണ്ടിപ്പൂട്ട് മത്സരം നടത്തി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി സ്ത്രീകളടക്കം 80 ഡ്രൈവര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ മഡ് റൈഡ് ചെയ്ത് ഉദ്ഘാടനം ചെയ്തു. തണല്‍ കൂട്ടായ്മ പ്രസിഡന്റ് ടി.കെ. അ ന്‍വര്‍ അധ്യക്ഷത വഹിച്ചു. ഫത്താഹ് മൂഴിക്ക ല്‍, കെ.പി. അബ്ദുല്‍ മജീദ്, എന്‍.ടി. അബ്ദു നാ സര്‍, പി.പി. സഫീര്‍ ബാബു, കെ.പി. ഹസീന ഫസല്‍, സൈഫുദ്ദീന്‍ പൂളാപ്പീസ്, കുഞ്ഞുട്ടി എ.ആര്‍ നഗര്‍, പറങ്ങോടത്ത് അസീസ് എന്നി വര്‍ സംസാരിച്ചു. പുരുഷ വിഭാഗത്തില്‍ കെ. സി. ആഷിഖ് ഒന്നാം സ്ഥാനവും ഫായിസ് രണ്ടും ബാസിത് ഷനു മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ എറണാകുളത്ത് നി ന്നുള്ള നിഹ നഫ്‌റിന്‍ ഒന്നാം സ്ഥാനം നേടി.



