കാർ കുന്നിൻ മുകളിൽ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി കറങ്ങിയാണ് കടൽത്തീരത്ത് വീണത്

തിരുവനന്തപുരം: വർക്കല കുന്നിന് മുകളിൽ നിന്നും കാർ താഴേക്ക് വീണ് അപകടം. കുന്നിന് മുകളിൽ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ 50 അടി താഴ്ചയിൽ കടൽത്തീരത്തേക്ക് വീണാണ് അപകടമുണ്ടായത്. കാറിലുണ്ടാരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കുന്നിൻ മുകളിൽ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി കറങ്ങിയാണ് കടൽത്തീരത്ത് വീണത്. കാറിൽ ഉണ്ടായിരുന്നവർ തമിഴ്നാട് സ്വദേശികൾ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

'കേന്ദ്ര മെമ്മോറാണ്ടം പ്രകാരം 14 കാര്യങ്ങൾ ചെയ്യാം', ഭൂമി എറ്റെടുക്കൽ തുടങ്ങിയിട്ടില്ലെന്നും കെ റെയിൽ

വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. ഇന്ന് വൈകുന്നേരം 6.30 ആയിരുന്നു സംഭവം. കാറിലുണ്ടാരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആദ്യം വ‍ർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മാന്നാറിൽ കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു എന്നതാണ്. മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ ചെറുകോൽ ശാന്തിവനം ജംഗ്ഷന് സമീപം പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. മാന്നാറിൽ നിന്നും മാവേലിക്കരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. കാർ ഡ്രൈവർ ചെറുകോൽ മണപ്പള്ളിൽ ജോൺവിളയിൽ ആഫിഖ് ജോൺ(26), സഹയാത്രികരായ കോട്ടയം കാരാപ്പുഴ ലീല വിളയിൽ റയാൻ റെജി (26), ചെറുകോൽ മുണ്ടപ്പള്ളിൽ അമൽകൃഷ്ണ (23) എന്നിവർക്കാണ് പരിക്കേറ്റത്. മാവേലിക്കര അഗ്നിശമന സേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തി കാറിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും, കാറും റോഡിലേക്ക് വീണ മരവും റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.