വട്ടവടിയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സി പി ഐ എം ഇടപെടല്‍ നടത്തിയില്ലെന്നും ജില്ലാ കമ്മറ്റി മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെ നേരില്‍ കണ്ടിട്ടും അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്നാണ് രാമരാജ് പറയുന്നത്.  

ഇടുക്കി; വട്ടവടയില്‍ സി പി ഐ എം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ രാമരാജ് അടക്കം 250 ളം പേര്‍ സിപിഐഎം വിട്ട് സി പി ഐയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നിലനില്‍ക്കുകയും അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് നിലവില്‍ സിപിഐഎമ്മിന്‍റെ കോട്ടയായ വട്ടവടയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി പി ഐലേയ്ക്ക് ചേക്കേറിയത്. 

എന്നാല്‍ രാമരാജിനെ സിപിഐഎമ്മില്‍ നിന്നും പുറത്തായിരുന്നതെന്ന് സിപിഐഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി. സിപിഐഎമ്മിന്‍റെ കരുത്തുറ്റ കോട്ടയായ വട്ടവടയില്‍ രക്ത സാക്ഷിയായ അഭിമന്യുവിന് വേണ്ടി സ്മാരകവും ലൈബ്രറിയുമടക്കം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് അടക്കമുള്ള ഇരുനൂറ്റി അമ്പത് പേരാണ് നിലവില്‍ സിപിഐയിലേയ്ക്ക് പോയത്. വട്ടവട കടവരിയില്‍ വച്ച് സി പി ഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍, ടിഎം മുരുകന്‍, ചന്ദ്രപാല്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് രാമരാജ് അടക്കം സിപിഐയില്‍ ചേര്‍ന്നു. 

സിപിഐയിലേയ്ക്കെത്തിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും വരുന്ന പതിനാറാം തീയതി കോവിലൂര്‍ ടൗണില്‍ വച്ച് സംഘടിപ്പിക്കും. വട്ടവടിയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സി പി ഐ എം ഇടപെടല്‍ നടത്തിയില്ലെന്നും ജില്ലാ കമ്മറ്റി മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെ നേരില്‍ കണ്ടിട്ടും അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്നാണ് രാമരാജ് പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയുമായിി ബന്ധപ്പെട്ട് വട്ടവടയില്‍ അടക്കം വോട്ട് കുറഞ്ഞത് സംബന്ധിച്ച് നിലവില്‍ സി പി ഐ എം അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് നിലവില്‍ സിപിഎമ്മില്‍ നിന്നും കൂട്ട രാജി ഉണ്ടായിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ രാമരാജിനെ പത്ത് ദിവസം മുന്‍പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നാണ് സി പി ഐ എമ്മിന്‍റെ വിശദീകരണം. 

തിരഞ്ഞെടുപ്പ് വീഴ്ചയില്‍ അന്വേഷണം നടക്കുകയും സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്ന് വരുന്നതിനുമിടയില്‍ ഏറെ സ്വാധീനമുള്ള മേഖലയില്‍ നിന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത് സി പി എമ്മിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.