തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത് മുർഖൻ പാമ്പിനെ. ഇന്നലെ രാവിലെ അരുവിക്കരയിലെ ഒരു വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുമാണ് സുരേഷ് പാമ്പിനെ പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി ഡിസിപ്ലനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന സുരേഷിനെ വെള്ളിയാഴ്ച വൈകുന്നേരമാണ് ഡിഡ്ചാർജ് ചെയ്തത്.

പാമ്പുപിടിത്തത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേഷിന്‌ അണലിയുടെ കടിയേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മന്ത്രി കെ കെ ശൈലജ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയും മുറിയും അനുവദിച്ചിരുന്നു. മന്ത്രിയ്ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമെല്ലാം നന്ദി പറഞ്ഞാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.

Read Also: പാമ്പുകടിയേറ്റു; വാവ സുരേഷ് ആശുപത്രിയിൽ

വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി; വിദഗ്ധ ചികിത്സ നൽകാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു

ആരോഗ്യനിലയിൽ പുരോഗതി; വാവ സുരേഷിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി

'ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് മണ്ടത്തരങ്ങൾ തിരിച്ചറിയണം'- ഡോക്ടറുടെ കുറിപ്പ്