രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.   

ആലപ്പുഴ: അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ലേക്ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.