എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിലും മുക്കം കൂടരഞ്ഞിയിലുമാണ് അപകടമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മാറി അപകടം. എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിലും മുക്കം കൂടരഞ്ഞിയിലുമാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെ കൂടരഞ്ഞി പുന്നക്കല്‍ റോഡില്‍ കരിങ്കുറ്റിക്ക് സമീപത്തായാണ് മില്‍മയുടെ മിനി പിക്കപ്പ് മറിഞ്ഞത്. റോഡില്‍ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് സമീപത്തെ കലുങ്കും കടന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ ഓമശ്ശേരി മുടൂര്‍ സ്വദേശി ശിവദാസനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തുടയെല്ലില്‍ പൊട്ടലുണ്ട്.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ കുളങ്ങരയിലാണ് രണ്ടാമത്തെ അപകടം നടന്നത്. കാര്‍ റോഡില്‍ നിന്ന് തെന്നിമാറി സമീപത്തെ വീട്ടുപറമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കിയ കാറാണ് അപകടത്തില്‍പ്പെട്ടത്.
