കോഴിക്കോട് മുക്കത്തെ തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിൽ ഒരു ഈന്തപ്പന സമൃദ്ധമായി കായ്ച്ചു നിൽക്കുന്നു. ഗൾഫ് നാടുകളിലെ ചൂടിൽ മാത്രം വളരുന്ന ഈന്തപ്പഴം കേരളത്തിലെ കാലാവസ്ഥയിൽ വിളഞ്ഞ അപൂർവ്വ കാഴ്ച കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
കോഴിക്കോട്: ഗള്‍ഫ് നാടുകളില്‍ മാത്രം സാധാരണയായി കണ്ടുവരാറുള്ള ഈന്തപ്പഴം പൂത്തുനില്‍ക്കുന്ന കാഴ്ച നിങ്ങള്‍ക്കിനി കോഴിക്കോട്ടും കാണാം. കോഴിക്കോട് മുക്കത്തെ തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിന് അത്ഭുതമായി ഈന്തപ്പന നിറയെ ഫലം കായ്ച്ചിരിക്കുന്നത്. ഗള്‍ഫ് നാടുകളിലെ ചൂടുള്ള കാലാവസ്ഥയില്‍ മാത്രമാണ് സാധാരണയായി ഈന്തപ്പഴം കായ്ക്കാറുള്ളത് എന്നതിനാല്‍ അപൂര്‍വ്വമായ ഈ കാഴ്ച കാണാന്‍ നിരവധി ആളുകളാണ് ദിനേന ഇവിടേക്ക് എത്തിച്ചേരുന്നത്.

കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷിക്ക് അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തോട്ടുമുക്കം ജുമാ മസ്ജിദ് പരിസരത്തെ ഈ ഈന്തപ്പന ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുകയാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ഈന്തപ്പനകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സമൃദ്ധമായി ഫലങ്ങള്‍ കായ്ച്ചത് അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു. പള്ളിയില്‍ എത്തുന്നവര്‍ക്ക് പുറമേ ഈ അപൂര്‍ ദൃശ്യത്തെ സംബന്ധിച്ച് കേട്ടറിഞ്ഞവരും ഈന്തപ്പന പൂത്തുലഞ്ഞ് നില്‍ക്കുന്നത് കാണാന്‍ നിത്യേന എത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.