Asianet News MalayalamAsianet News Malayalam

'പൊതിച്ചോറ് സിറ്റൌട്ടിൽ വച്ചിട്ടുണ്ട് ദയവായി എടുത്തുകൊണ്ടുപോവുക'; ഹൃദ്യമായ കുറിപ്പുമായി വികെ പ്രശാന്ത്

ഡിവൈഎഫ്ഐയുടെ  'ഹൃദയപൂർവ്വം' പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോറ് ശേഖരണത്തിനിടെ ഉണ്ടായ അനുഭവം പങ്കുവച്ച് വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്.

VK Prashanth MLA with a heartwarming note about Hridayapoorvam dyfi
Author
First Published Nov 29, 2022, 4:18 PM IST

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ  'ഹൃദയപൂർവ്വം' പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോറ് ശേഖരണത്തിനിടെ ഉണ്ടായ അനുഭവം പങ്കുവച്ച് വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്. ഡിവൈഎഫ്ഐ ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിയുടെ ഭാഗമായുള്ള പൊതിച്ചോറ് ശേഖരത്തിനിടെയാണ് ഗേറ്റിൽ തൂക്കിയ കുറിപ്പ് ശ്രദ്ധയിൽപെട്ടത്. അത്യാവശ്യമുള്ളതിനാൽ, പൊതിച്ചോറ് ഉണ്ടാക്കി സിറ്റൌട്ടിൽ വച്ചിട്ടുണ്ട് എന്നായിരുന്നു ഗേറ്റിൽ തൂക്കിയ പേപ്പറിൽ കുറിച്ചിരുന്നത്. സ്വന്തം അത്യാവശ്യങ്ങൾക്കിടിയിലും മറ്റുള്ളവരുടെ വിശപ്പ് മാറ്റാൻ ആ വീട്ടുകാർ കാണിച്ച മനസിനെ അഭിനന്ദിച്ചാണ് ആ കുറിപ്പ്.  

'പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അത്. 'പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ്ടാണ്' പ്രശാന്ത് ചിത്രം സഹിതം പങ്കുവച്ച കുറിപ്പിൽ പറയുന്നു. വീട്ടുകാരെ അഭിവാദ്യം ചെയ്തുകൊണ്ട്, കുറിപ്പിന് വലിയ പ്രതികരണങ്ങളും വരുന്നുണ്ട്.

Read more: പ്ലാറ്റ്ഫോമില്‍ നിന്ന് കിട്ടിയത് സ്വര്‍ണവും പണവും അടക്കമുള്ള പഴ്സ്; ഉടമയെ കണ്ടെത്തി, തിരികെ നല്‍കി യുവാക്കള്‍

വികെ പ്രശാന്ത് പങ്കുവച്ച കുറിപ്പിങ്ങനെ... ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് ഡിവൈഎഫ്ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അത്.

'പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ്ടാണ്'. ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്...  ഹൃദയാഭിവാദ്യങ്ങൾ

Follow Us:
Download App:
  • android
  • ios