പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്‍റെ സഹോദരൻ പരേതനായ വി.എസ്.പുരുഷോത്തമന്‍റെ ഭാര്യ പുന്നപ്ര പറവൂർ അശോക് ഭവനിൽ സരോജിനി ഇന്നലെയും പറവൂർ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറി
അമ്പലപ്പുഴ : മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ സഹോദര ഭാര്യയ്ക്ക് പ്രളയ ദുരിതാശ്വാസമായ 10,000 കോടി ഇതുവരെ ലഭിച്ചില്ല. പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്‍റെ സഹോദരൻ പരേതനായ വി.എസ്.പുരുഷോത്തമന്‍റെ ഭാര്യ പുന്നപ്ര പറവൂർ അശോക് ഭവനിൽ സരോജിനി ഇന്നലെയും പറവൂർ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറി. ഇത് അഞ്ചാം തവണയാണ് സരോജിനി ധനസഹായത്തിനായി കയറി ഇറങ്ങുന്നത്.
പ്രളയത്തിൽ വീടു വെള്ളത്തിലായപ്പോഴും സരോജിനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. മക്കളോടൊപ്പം തന്നെ വീട്ടില്‍ കഴിഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തുക കിട്ടിയാൽ അൽപം ആശ്വാസമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സഹായം ഇതുവരെ കിട്ടിയില്ല. ഇന്നലെയും ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ തുക എത്തിയില്ലെന്നായിരുന്നു മറുപടി.
