തെരുവിലെ തൂന്നൂറ കുന്നുമ്മല്‍ ചന്ദ്രി(70) ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടമാണ് ചന്ദ്രിയെ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കടന്നലുകൾ ശരീരമാസകലം പൊതിഞ്ഞതിനെ തുടര്‍ന്ന് ആര്‍ക്കും ഇവര്‍ക്കടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല.

കോഴിക്കോട്: കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. വടകര മണിയൂരിലാണ് ദാരുണമായ സംഭവം. തെരുവിലെ തൂന്നൂറ കുന്നുമ്മല്‍ ചന്ദ്രി(70) ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടമാണ് ചന്ദ്രിയെ ആക്രമിച്ചത്.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കടന്നലുകൾ ശരീരമാസകലം പൊതിഞ്ഞതിനെ തുടര്‍ന്ന് ആര്‍ക്കും ഇവര്‍ക്കടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. ശരീരത്തില്‍ വ്യാപകമായി കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. രാത്രിയോടെ റെസ്‌ക്യൂ ടീം സ്ഥലത്തെത്തി മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട് പൂര്‍ണ്ണമായും നശിപ്പിച്ചു.