മാന്നാർ: ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുടെ രൂക്ഷമായ ഗന്ധം മൂലം റോഡിലൂടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുറ്റിമുക്ക് ജങ്ഷനിലെ നാട്ടുകാരും യാത്രക്കാരും. മാന്നാർ പഞ്ചായത്ത് കുറ്റിമുക്ക് ജങ്ഷൻ മുതൽ തെക്കോട്ട് ഹൈദ്രോസ് കലുങ്ക് വരെയുള്ള റോഡരികിൽ നിഷേപിക്കുന്ന മാലിന്യങ്ങൾ വേനലിന്റെ ചൂടിൽ ഉണങ്ങിയതിനാൽ അസഹ്യമായ ദുർഗന്ധം നാട്ടുകാരിലും യാത്രക്കാരിലും വ്യാപാരികളിലും ഏറെ സഹിക്കേണ്ട ഗതികേടിലാണ്.

പരിസരവാസികളായവർക്ക് ജലപാനം പോലും നടത്താൻ പറ്റാത്ത അവസ്ഥയിലാണ്. റോഡിൽ ചിതറികിടക്കുന്ന മാലിന്യങ്ങൾ ചവിട്ടിയാണ് കാൽനടയാത്രക്കാര്‍ സഞ്ചരിക്കുന്നത്. കൂടാതെ രൂക്ഷഗന്ധം ശ്വസിച്ച് കുട്ടികളും മുതിർന്നവരും ഛർദ്ദിക്കുന്നുമുണ്ട്. മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ യാത്രക്കാരെയും കുട്ടികളെയും ആക്രമിക്കാൻ വരുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ഇറച്ചികോഴി അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളുമാണ് റോഡരികിലുള്ള കുറ്റിക്കാടുകളിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി നിഷേപിക്കുന്നത്. 

Read More: ഈ പാഴ്കുപ്പികള്‍ക്കെന്തൊരു ഭംഗി; കുപ്പികള്‍ വലിച്ചെറിയല്ലേ, കൗതുകവസ്തുക്കൾ നിർമിക്കാം