പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മാസങ്ങള്‍ക്ക് മുന്‍പ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടും കുഴി കൃത്യമായി മൂടാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി

കോഴിക്കോട്: പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി എടുത്ത കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. കറുത്തപറമ്പ് വേനപ്പറക്കല്‍ സ്വദേശികളായ കൊളോറാമ്മല്‍ സി.വി അബ്ദുല്‍ ഗഫൂര്‍, ഭാര്യ സലീജ ബീഗം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുവര്‍ക്കും കാലിലും മുഖത്തുമാണ് പരിക്കേറ്റത്. സലീജ ബീഗത്തിന്റെ കാലില്‍ പൊട്ടലുണ്ട്.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്‌കൂളിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടമുണ്ടായത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മാസങ്ങള്‍ക്ക് മുന്‍പ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടും കുഴി കൃത്യമായി മൂടാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും ഒട്ടനവധി വാഹനങ്ങളും നിത്യേന കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം