എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.00മുതല്‍ 10. 45 വരെയാണ് കളക്ടർ വിദ്യാര്‍ത്ഥികളെ കാണുന്നത്. ഒരു വിദ്യാലയത്തില്‍ നിന്നും പരമാവധി 16 പേരുള്ള ടീമിനാണ് അനുമതി നല്‍കുക.
കൽപ്പറ്റ : വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുമായി സംവദിക്കാന്‍ അവസരമൊരുക്കി വയനാട് കളക്ടർ. 'ഗുഡ് മോണിങ് കളക്ടര്‍' എന്ന് പേരിട്ട പദ്ധതിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുമായി സംവദിക്കാന്‍ അവസരമൊരുങ്ങുന്നത്. ഹൈസ്ക്കൂള്‍ മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.00മുതല്‍ 10. 45 വരെയാണ് വിദ്യാര്‍ത്ഥികളെ കാണുന്നത്. ഒരു വിദ്യാലയത്തില്‍ നിന്നും പരമാവധി 16 പേരുള്ള ടീമിനാണ് അനുമതി നല്‍കുക. ഇതിനായി ഗൂഗിള്‍ഫോം മുഖേന വിവരങ്ങള്‍ ലഭ്യമാക്കണം. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ജില്ലാ കളക്ടറുമായി പങ്കുവെയ്ക്കാം, ഏത് വിഷയങ്ങളിലുമുള്ള ചോദ്യങ്ങള്‍ ചോദിക്കാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് പരിചയപ്പെടാനും, ആഗ്രഹങ്ങളും അഭിലാഷങ്ങളും വളര്‍ത്താനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതിനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്



