കേരളത്തിലേക്ക് അടക്കം ലഹരി കടത്തുന്ന സംഘത്തിലുള്ള വിദേശ പൗരൻ അറസ്റ്റിൽ. ടാന്‍സാനിയൻ സ്വദേശിയായ പ്രിന്‍സ് സാംസണ്‍ എന്നയാളെയാണ് വയനാട് പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.

സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് അടക്കം ലഹരി കടത്തുന്ന സംഘത്തിലുള്ള വിദേശ പൗരനെ വയനാട് പൊലീസ് അറസ്റ്റ് ചെയ്തു. ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ആണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ 24ന് മുത്തങ്ങയിൽ നിന്ന് ഷെഫീഖ് എന്നയാളിൽ നിന്ന് 90ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ടാൻസാനിയൻ സ്വദേശിയുടെ വിവരങ്ങൾ ലഭിച്ചത്.

പ്രിൻസ് സാംസൺ ബെംഗളൂരുവിൽ ഒരു കോളേജിലെ ബിസിഎ വിദ്യാർത്ഥിയാണെന്നും അനധികൃതമായ ബാങ്ക് അക്കൗണ്ടിൽ ഇയാൾക്ക് 80 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്നും എസ് പി തപോഷ് ബസുമതാരി പറഞ്ഞു. സുൽത്താൻ ബത്തേരി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേരളത്തിലേക്ക് ലഹരികടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആലെന്നും എസ്‍പി പറഞ്ഞു.

തന്ത്രിമാ‌ർ അനാവശ്യ ഇടപെടലുകള്‍ നടത്തരുത്, സഹകരിച്ചില്ലെങ്കിൽ നടപടി; കൂടൽമാണിക്യ ക്ഷേത്ര വിവാദത്തിൽ ദേവസ്വം

YouTube video player