കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം: ഇന്ന് വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും 29, 30 തീയതികളില്‍ ശ്രീലങ്കന്‍ തീരത്തും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
26.08.2023:വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
29.08.2023 & 30.08.2023: ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
സെപ്തംബറില്‍ കേരളത്തില്‍ മഴ പെയ്യുമോ, കാലാവസ്ഥാ സാധ്യതകള്‍ പറയുന്നത് എന്തൊക്കെ...
വരള്‍ച്ചാ ഭീഷണി തുടരവെ കേരളത്തില്‍ രണ്ടാഴ്ച്ചക്ക് ശേഷം മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നിഗമനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ ( IOD ) പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഐഒഡി സൂചികയില്‍ അനുകൂലമായ മാറ്റമുണ്ടാകുന്നു. ഐഒഡി സൂചിക +0.34 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് +0.79 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതലാകുകയും ചെയ്തു.
ഇതേ രീതിയില്‍ തുടര്‍ച്ചയായി നാല് ആഴ്ചക്ക് മുകളില്‍ നിന്നാല്‍ പോസിറ്റീവ് ഐഒഡി സ്ഥിരീകരിക്കും. ഐഒഡി പോസിറ്റീവിനനുസരിച്ച് അന്തരീക്ഷവും പ്രതികരിച്ചാല്‍ കേരളത്തിലും ചെറിയ തോതില്‍ മഴക്ക് അനുകൂലമാകാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മാഡന്‍ ജൂലിയന്‍ ഓസില്ലേഷന്‍ (MJO) പ്രതിഭാസവും സെപ്തംബര്‍ ആദ്യ വാരത്തിനു ശേഷം അനുകൂല മേഖലയിലെത്താന്‍ സാധ്യതയുണ്ട്. ഇതും മഴ സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമാകും. ഐഒഡി, എംജെഒ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സെപ്തംബര്‍ രണ്ടാം വാരത്തിനു ശേഷം കേരളത്തില്‍ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രവചനം.
ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി; നിയന്ത്രണം തിങ്കളാഴ്ച വരെ

