പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുപോയത്

കോഴിക്കോട്: ഇന്ന് പെയ്ത ശക്തമായ മഴയില്‍ കോഴിക്കോട് വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിയിലാണ് സംഭവം. ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയില്‍ ചെറുവാടി ആലുങ്ങലില്‍ തറയില്‍ മമ്മദിന്റെ വീട്ടുമുറ്റത്തെ കിണര്‍ ആണ് ഇടിഞ്ഞത്. കിണറിന്റെ മുകള്‍ഭാഗം ഒന്നാകെ താഴ്ന്നുപോയ നിലയിലാണ്. കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറും നഷ്ടപ്പെട്ടു. പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുപോയത്. കിണർ പെട്ടന്ന് ഇടിഞ്ഞ് താഴാനുള്ള കാരണമെന്താണ് എന്നതാണ് പ്രദേശവാസികളടക്കം ഏവരും അന്വേഷിക്കുന്നത്.

ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം