അപസ്മാരം വന്നതോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട്: പേരാമ്പ്രയില്‍ യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് പേരാമ്പ്ര വളയംകണ്ടത്തെ പുത്തന്‍പുരയില്‍ ഷൈജുവാണ് മരിച്ചത്. രാവിലെയോടെ കപ്പക്കൃഷിക്കായി വയലിലേക്ക് പോയ ഷൈജുവിനെ ഉച്ച കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിനോട് ചേര്‍ന്ന തോട്ടില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപസ്മാരം വന്നതോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂത്താളി പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡിന് ഷൈജു അര്‍ഹനായിരുന്നു. പിതാവ്: പരേതനായ പുത്തന്‍പുരയില്‍ ബാലന്‍. മാതാവ്: ശാരദ. സഹോദരങ്ങള്‍: ഷൈജ, ബബീഷ്.
