പ്രായപൂർത്തിയാവാത്ത ആസാം സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 

പാണ്ടിക്കാട്: പ്രായപൂർത്തിയാവാത്ത ആസാം സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി അഷീകുൽ റഹ്മാനാ (21) ണ് അറസ്റ്റിലായത്. 

Add Asianetnews as a Preferred SourcegooglePreferred

കുട്ടിയുമായി വാട്‌സാപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവ് പ്രലോഭനങ്ങൾ നൽകി കഴിഞ്ഞ ദിവസം കുട്ടിയുമായി പോവുകയായിരുന്നു. സ്വദേശമായ പെരുമ്പാവൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന പോലീസ് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടി.

കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. പീഡനത്തിനിരയായതായി പെൺകുട്ടിയുടെ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.