Kochi metro : പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയിക്കാം

കൊച്ചി: കൊച്ചി മെട്രോയെ (Kochi Metro) പറ്റി എല്ലാ വിവരങ്ങളും അറിയിക്കാന്‍ വാട്‌സാപ് (WhatsApp) സേവനം തുടങ്ങി. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്‌സാപ് മെസേജ് അയച്ചാല്‍ കൊച്ചി മെട്രോയെ സംബന്ധിച്ച വിവരങ്ങളുള്ള മെനു വരും. അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ തിരഞ്ഞെടുത്ത് അറിയാം.

പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയിക്കാൻ വാട്‌സാപ് സേവനം ഉപയോഗിക്കാം. കെ എം ആര്‍ എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഫോണിലൂടെ നേരിട്ടും, ഇമെയില്‍ വഴിയും, കസ്റ്റമര്‍കെയര്‍ സെന്ററുകള്‍ വഴിയും ലഭിക്കുന്ന ഉപഭോക്തൃസേവനത്തിന് പുറമെയാണ് കൊച്ചി മേട്രൊ നവീന സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്