ചെങ്ങന്നൂർ എംസി റോഡിൽ കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു.

ആലപ്പുഴ: ചെങ്ങന്നൂർ എംസി റോഡിൽ കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു. തൃശൂർ അളഗപ്പനഗർ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്. പഞ്ചർ ആയതിനെ തുടർന്ന് പിക്അപ്പ് വാനിൻ്റെ ടയർ മാറ്റി ഇടുകയായിരുന്നു. ഇതിനിടെ പിറകിൽ നിന്നും വന്ന കണ്ടയ്നർ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പിക്അപ്പ് വാനിൽ അലുമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷ്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates