സംസാരിക്കുന്നതിനിടെ എൺപതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു; സ്ത്രീ പിടിയിൽ
ക്ഷേത്രത്തിലെ സി സി ടി വി യിൽ രാധാമണി ഓടുന്ന ദൃശ്യം പതിഞ്ഞു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സി സി ടി വി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴ: എൺപതുകാരിയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട സ്ത്രീയെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ പൊലീസ് പിടികൂടി. അമ്പലപ്പുഴ കാക്കാഴം പുതുവൽ രാധാമണി (49) ആണ് പിടിയിലായത്. ഇവരുടെ പരിസരവാസിയായ മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് മോഷ്ടിച്ചത്.
വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ചു; രണ്ടു പേർ പിടിയിൽ
വ്യാഴാഴ്ച രാവിലെ കാക്കാഴം പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിന്റെ കാവിനു സമീപത്തു വെച്ചായിരുന്നു സംഭവം. ബീമയെ വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരുന്ന പ്രതി പെട്ടെന്ന് കൈയിൽക്കിടന്ന വള ഊരിയെടുത്ത് ഓടുകയായിരുന്നു. ക്ഷേത്രത്തിലെ സി സി ടി വി യിൽ ഓടുന്ന ദൃശ്യം പതിഞ്ഞു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സി സി ടി വി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വള അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചു പണം വാങ്ങിയിരുന്നു. പൊലീസ് ഇത് കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം