മലപ്പുറത്ത് ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതി പൊന്നാനി പോലീസ് പിടിയിൽ. പൊന്നാനി മുക്കാടി സ്വദേശി അഫ്നാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Asianet News Live | Archbishop George Jacob Koovakad | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്