മനുഷ്യനാണ് ആദ്യ പരിഗണന എന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെ കീഴിലുള്ള 160 ഇടവകകൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി.

വയനാട്: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത. കുർബാന രാത്രി 10 മണിക്ക് മുന്നേ തീർക്കാനാണ് നിർദേശം. മനുഷ്യനാണ് ആദ്യ പരിഗണന എന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെ കീഴിലുള്ള 160 ഇടവകകൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി. ക്രിസ്മസ് കരോൾ ഇന്ന് വൈകീട്ട് മാത്രമായിരിക്കും നടത്തുക.

Also Read:  ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു; ഗണേഷ്‌ കുമാറിനെതിരെ പരാതി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്