രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. ഇതിനിടെ പെട്ടെന്ന കുതിച്ചെത്തിയ കാട്ടുപന്നി വീടിന്റെ ഗേറ്റും കടന്ന് അബ്ദുല്‍ ഖാദറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഖാദറിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: വീട്ടില്‍ ഇരിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കോഴിക്കോട് മലയോര മേഖലയായ കട്ടിപ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം. കട്ടിപ്പാറ വെട്ടിഒഴിഞ്ഞ തോട്ടത്തില്‍ എന്ന സ്ഥലത്ത് താമസിക്കുന്ന കെ.കെ അബ്ദുല്‍ ഖാദറി(59) നാണ് പരിക്കേറ്റത്.

രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. ഇതിനിടെ പെട്ടെന്ന കുതിച്ചെത്തിയ കാട്ടുപന്നി വീടിന്റെ ഗേറ്റും കടന്ന് അബ്ദുല്‍ ഖാദറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഖാദറിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശം പുറത്തുവന്നിട്ടുണ്ട്. ജനവാസ മേഖലയില്‍ പകല്‍ സമയത്ത് ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കടുത്ത ആശങ്കയിലാണ് പ്രദേശത്തുകാര്‍.