പെരുമ്പള്ളിയില്‍ വച്ചാണ്  യാത്രയക്കിടെ ജീനേഷും ആദിത്യയും അപകടത്തില്‍പ്പെട്ടത്. ഇവരുടെ വാഹനത്തിന്  കുറുകെ അപ്രതീക്ഷിതമായി കാട്ടുപന്നി ചാടുകയായിരുന്നു. 

കോഴിക്കോട്: കോഴിക്കോട് വീണ്ടും കാട്ടുപന്നിയുടെ വിളയാട്ടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ ഒൻപത് വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 7.30 ന് കട്ടിപ്പാറ പഞ്ചായത്തിലെ എട്ടേക്രയിലാണ് സംഭവം.സ്കൂട്ടർ യാത്രക്കാരായ ആദിത്യ ജാവയിൽ (9) ജീനേഷ് ജാവയിൽ (34) എന്നിവർക്കാണ് പരിക്കേറ്റത്.

പെരുമ്പള്ളിയില്‍ വച്ചാണ് യാത്രയക്കിടെ ജീനേഷും ആദിത്യയും അപകടത്തില്‍പ്പെട്ടത്. ഇവരുടെ വാഹനത്തിന് കുറുകെ അപ്രതീക്ഷിതമായി കാട്ടുപന്നി ചാടുകയായിരുന്നു. കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം പരിവായിരിക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് കുടുതലും അപകടത്തിൽപ്പെടുന്നത്. അടുത്തിടെ കോഴിക്കോട് നഗരത്തിലും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായി. പന്നി കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.