പ​ത്ത​നം​തി​ട്ട: അ​രു​വാ​പ്പു​ല​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് വെ​ടി​വ​ച്ചു കൊ​ന്നു. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​ത് ഇ​താ​ദ്യ​മാ​ണ്. കോ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ സ​ലീ​ൽ ജോ​സ് ആ​ണ് പ​ന്നി​യെ വെ​ടി​വ​ച്ച​ത് കൊ​ന്ന​ത്.

കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി മാസത്തിലെ നിര്‍ദേശിച്ചിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തിരമായി ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡിഎഫ്ഒയ്ക്ക് നല്‍കണം എന്നായിരുന്നു അന്ന് നിര്‍ദേശം. 

ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമുള്ള പക്ഷം പന്നിയെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡിഎഫ്ഒ നല്‍കും. ഗ്രാമപഞ്ചായത്തുകളില്‍ ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.