ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. 

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. ആനമല റോഡിൽ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് അരൂർമുഴി സെന്റ് പോൾസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്