ഒറ്റയാനും മറ്റ് അ‍ഞ്ച് ആനകളുമാണ് ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ റോഡില്‍ നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് വാഹന ഗതാഗതം ക്രമീകരിക്കാനായി എത്തിയ വനപാലക സംഘത്തിനുനേരെ കപാലി എന്ന ആന പാഞ്ഞടുത്തു

അതിരപ്പിള്ളി: അതിരപ്പിള്ളി വനപാതയില്‍ ഫോറസ്റ്റ് ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയം ഭാഗത്തുവച്ചാണ് കാട്ടന വനപാലകരുടെ ജീപ്പ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. റോഡില്‍ ആനക്കൂട്ടം തമ്പടിച്ചിരിക്കുന്ന വിവരമറിഞ്ഞെത്തിയ ഷോളയാര്‍ റേഞ്ചിലെ വാഹനത്തിനുനേരെയാണ് കപാലി എന്ന് വിളിക്കുന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ കുത്തേറ്റ് ജീപ്പിന്‍റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിലും കപാലി റോഡിലിറങ്ങി വാഹനങ്ങള്‍ക്ക് നേരെ ഓടിയെത്തിയിരുന്നു. ഇന്നലെ ഫോറസ്റ്റ് വാഹനത്തിന് നേരെ പരാക്രമം കാണിച്ചതും കപാലിയും സംഘവുമാണ്. ഒറ്റയാനും മറ്റ് അ‍ഞ്ച് ആനകളുമാണ് ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ റോഡില്‍ നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് വാഹന ഗതാഗതം ക്രമീകരിക്കാനായി എത്തിയ വനപാലക സംഘത്തിനുനേരെ കപാലി എന്ന ആന പാഞ്ഞടുത്തു. ആനയുടെ വരവു കണ്ട് വനപാലകര്‍ വാഹനമുപേക്ഷിച്ച് ഓടിയതോടെ ജീപ്പിനുനേരെയായി പരാക്രമം. മണിക്കൂറുകള്‍ പരിഭ്രാന്തിപരത്തിയ ആനക്കൂട്ടം മൂന്നുമണിയോടെയോടെയാണ് കാടുകയറിയത്.

Read More : 'ടെറസിൽ കയറുന്നതിനിടെ തെന്നി വീണു'; രാധയുടെ മരണത്തിലെ ദുരൂഹത നീക്കാൻ വീണ്ടും അന്വേഷണം