ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് ഞായറാഴ്ച പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു ആനയുടെ ആക്രമണമുണ്ടായത്. സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയിൽ സാധനം വാങ്ങാനായി പോയതായിരുന്നു. ഇതിനിടെ സതീഷിന്റെ നേർക്ക് ആന പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന മറ്റ് നാലു പേർ തിരിഞ്ഞോടി. എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറി. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പിന്നീട് സ്ഥലത്തെത്തി.

Read also: ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം