മച്ചാട് റേഞ്ചിലെ അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെ കാട്ടാന ആക്രമണം. 

തൃശൂര്‍: അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെ കാട്ടാന ആക്രമണം. മച്ചാട് റേഞ്ചിൽ ഉൾപ്പെട്ട അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഫോറസ്റ്റ് സ്റ്റേഷന്റെ മതിൽ തകർത്ത് അകത്തു കടന്ന കാട്ടാന കോമ്പൗണ്ടിൽ ഉണ്ടായിരുന്ന നാല് പന മറിച്ചിടുകയും ഭക്ഷിക്കുകയും ചെയ്തു. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്റ്റേഷൻ ആണ് അകമല ഫോറസ്റ്റ് സ്റ്റേഷൻ. വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാട്ടാനവരുത്തി അനാശനഷ്ടങ്ങൾ വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

View post on Instagram