ബൈക്ക് ഉപേക്ഷിച്ച് ഓടിയപ്പോൾ ആന പിന്തുടർന്നു. ബൈക്ക് ആന പൂർണ്ണമായും തകർത്തു.മൂന്ന് പിടിയാനയും ഒരു കുട്ടി ആനയുമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൂരിൽ കാട്ടാന ആക്രമണത്തിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പട്രോളിങ്ങിനായി ബൈക്കിലെത്തിയ സെഷൻ ഓഫീസർ റജിക്ക് നേരെയാണ് ആന പാഞ്ഞടുത്തത്.
കോട്ടൂരിൽ നിന്നും വാലിപാറക്ക് പോകുന്ന വഴി പാലമൂട് വെച്ചാണ് വൈകുന്നേരം അഞ്ചരോടെ കാട്ടാനയാക്രമണമുണ്ടായത്. കോട്ടൂർ സെഷൻ ഓഫീസിൽ നിന്നും അരകിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം. ബൈക്ക് ഉപേക്ഷിച്ച് റജി ഓടിയപ്പോൾ ആന പിന്തുടർന്നു. ബൈക്ക് ആന പൂർണ്ണമായും തകർത്തു. മൂന്ന് പിടിയാനകളും ഒരു കുട്ടി ആനയുമാണ് ഉണ്ടായിരുന്നതെന്നും ഈ കൂട്ടത്തിലുണ്ടായിരുന്ന ഒരാനയാണ് ആക്രമിച്ചതെന്നും റെജി പറയുന്നു. ആനകൾ തിരികെ വനത്തിൽ കയറിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

