വയനാട് വന്യജീവി സങ്കേതത്തിൽ 20 വയസുള്ള കാട്ടുകൊമ്പൻ ചരിഞ്ഞ നിലയിൽ; ജഡം സംസ്‌കരിച്ചു
വനാതിർത്തിയോട് ചേർന്ന് ഈഭാഗത്ത് സോളാർ ഹാങിങ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഷോക്കേറ്റാണോ മരണം എന്ന് വ്യക്തമല്ല
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 20വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ചെതലയം ആറാംമൈൽ വളാഞ്ചേരികുന്നിൽ പുള്ളിമൂലയിൽ വനാതിർത്തിയോട് ചേർന്നുള്ള കിടങ്ങിലെ ചതുപ്പ് പ്രദേശത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന് ഈഭാഗത്ത് സോളാർ ഹാങിങ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഷോക്കേറ്റാണോ മരണം എന്ന് വ്യക്തമല്ല. വൈൽഡ് ലൈഫ് വാർഡൻ ദിനേശ്‌കുമാർ, കുറിച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സലിം എന്നിവരുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ അജേഷ് മോഹനൻ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. പിന്നീട് ജഡം സംസ്കരിച്ചു.