പാലക്കാടുനിന്നുള്ള ഫോട്ടോഗ്രാഫറാണ് ചിത്രമെടുക്കുന്നതിനിടെ തുമ്പിക്കൈയിൽ കമ്പി ചുറ്റിയ കാട്ടാനയെ കണ്ടെത്തിയത്.
തൃശൂർ: അതിരപ്പിള്ളി പെരിങ്ങൽകുത്തിൽ തുമ്പിക്കൈയിൽ കമ്പി വള കുടുങ്ങിയ കാട്ടാനയെ കണ്ടെത്തി. പാലക്കാടുനിന്നുള്ള ഫോട്ടോഗ്രാഫറാണ് ചിത്രമെടുക്കുന്നതിനിടെ തുമ്പിക്കൈയിൽ കമ്പി ചുറ്റിയ കാട്ടാനയെ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് ഇതേ ആനയെ അതിരപ്പിള്ളിയിലെ മറ്റൊരു ഫോട്ടോഗ്രാഫറും കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. പരിശോധന തുടരാൻ നിർദ്ദേശം നൽകിയതായി ചാലക്കുടി ഡിഎഫ്ഒ അറിയിച്ചു.
