മലപ്പുറം വണ്ടൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.

മലപ്പുറം: മലപ്പുറം വണ്ടൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കെഎസ്ഇബി കരാർ ജീവനക്കാരനായ വണ്ടൂർ ചെട്ടിയാറമ്മൽ പള്ളിപറമ്പൻ ഫൈസലിനാണ് പരിക്കേറ്റത്. ഫൈസലിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്ത് മണിക്ക് വണ്ടൂർ നിലമ്പൂർ റോഡിൽ മൂച്ചിക്കൽ ചോലയിൽ വച്ചാണ് അപകടം നടന്നത്. റോഡിന് കുറുകെ ചാടിയ രണ്ടു പന്നികളിൽ ഒന്ന് ബൈക്ക് കുത്തി മറിച്ചിട്ടതിനെ തുടർന്നാണ് അപകടം. 

Asianet News Live | Union Budget 2025 | Malayalam News Live | Kerala News |ഏഷ്യാനെറ്റ് ന്യൂസ്