കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മുന്നോളം ആനകൾ ഷൂട്ടിംങ്ങ് പോയിന്റിലെ പുൽമേടുകളിൽ ഉണ്ടായിരുന്നു. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡിൽ കയറിയത്

മാട്ടുപ്പെട്ടി: മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ മുറിവാലൻ എന്ന ആനയുടെ പരാക്രമം. കഴിഞ്ഞ രാത്രി ഒൻപതരയോടെ റോഡിലെത്തിയ ആന അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രാത്രി ഒൻപതരയോടെ മൂന്നാറിലേക്ക് വരുകയായിരുന്ന യാത്രക്കാരാണ് മുറിവാലനെന്ന വിളിപ്പേരുള്ള കാട്ടാനയുടെ മുന്‍പിൽ അകപ്പെട്ടത്. 

മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിംങ്ങ് പോയിന്റിന് സമീപത്ത് ആനയെ കണ്ടതോടെ റോഡിന് ഇരുഭാഗത്ത് നിന്നും എത്തിയ വാഹനങ്ങൾ നിർത്തുകയായിരുന്നു. ഇതിലൊരു വാഹനം റോഡിൽ നിലയുറപ്പിച്ച ആനയുടെ സമീപത്തുകൂടി വാഹനം എടുക്കാൻ ശ്രമിച്ചു. ഇതോടെ അക്രമാസക്തമായ കാട്ടാന വാഹനം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനം പിറകോട്ട് എടുത്തതോടെയാണ് യാത്രക്കാർ രക്ഷപ്പെട്ടത്. 

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മുന്നോളം ആനകൾ ഷൂട്ടിംങ്ങ് പോയിന്റിലെ പുൽമേടുകളിൽ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികൾ ആനകളെ നേരിൽ കാണുകയും ചിത്രങ്ങൾ മൊബൈൽ കാമറകളിൽ പകർത്തിയുമാണ് മടങ്ങിയത്. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡിൽ കയറിയത്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മാട്ടുപ്പെട്ടി.

വൈകുന്നേരങ്ങളിൽ കാട്ടാനകൾ കൂട്ടമായി ഇവിടുത്തെ പുൽമേടുകളിൽ എത്തുന്നത് പതിവാണ്. ഭക്ഷണം യഥേഷ്ടം ഉള്ളതിനാൽ മറ്റ് അക്രമങ്ങൾ ഒന്നും ഉണ്ടാക്കാറില്ല. ചിന്നക്കനാല്‍, പന്നിയാര്‍ മേഖലകളില്‍ സജീവമായിട്ടുള്ള കാട്ടുകൊമ്പനാണ് മുറിവാലന്‍. വേനല്‍ കനക്കുന്നതോടെ ജനവാസ മേഖലകളിലേക്ക് എത്തുന്ന മുറിവാലന്‍ ഈ മേഖലയിലെ ഏറ്റവും അപകടകാരിയെന്നാണ് നിരീക്ഷണം. 7 പേരെയാണ് ഇതിനോടകം മുറിവാലന്‍ കൊലപ്പെടുത്തിയത്. മുറിവാലന് 35 വയസ് പ്രായമുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിരീക്ഷണം. 

ചോദ്യങ്ങള്‍ ചോദിക്കാന്‍ വക്കീലുണ്ടല്ലോയെന്ന് കോടതി, വിസ്താരത്തിനിടെ പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പീരുമേട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്‍ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകള്‍ തമ്പടിച്ചത്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയില്‍ എത്തിയത്. വന്‍ കൃഷിനാശവും കാട്ടാനക്കൂട്ടം ഈ മേഖലയില്‍ ഉണ്ടാക്കിയിരുന്നു. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player