തൊഴുത്തിനടുത്ത് രാത്രിയില്‍ വലിയ ബഹളമുണ്ടായെങ്കിലും ഭയം മൂലം ഗോപാലൻ പുറത്തിറങ്ങിയിരുന്നില്ല.
ഇടുക്കി: മൂന്നാറില്‍ വളർത്തുമൃഗങ്ങൾക്ക് നേരെ വീണ്ടും വന്യമൃഗാക്രമം. കുണ്ടലകുടി ആദിവാസി ഊരിലെ ഗോപാലന്‍റെ പശുവിനെ ഇന്നു പുലർച്ചെ അക്രമിച്ചുകോന്നത് കടുവയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് രണ്ടുമാസത്തിനിടെ അക്രമത്തിനിരയാകുന്ന ഏഴാമത്തെ വളര്‍ത്തുമൃഗമാണിത്. കടുവയെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല
ഇന്നു രാവിലെയാണ് ഗോപാലന്‍റെ കാലിതൊഴുത്തിന് 200 മീറ്റർ അകലെ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് കാലിതൊഴുത്തില്‍ കെട്ടിയ പശുവാണിത്. തൊഴുത്തിനടുത്ത് രാത്രിയില്‍ വലിയ ബഹളമുണ്ടായെങ്കിലും ഭയം മൂലം ഗോപാലൻ പുറത്തിറങ്ങിയിരുന്നില്ല. പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തിയപ്പോഴാണിത് കാണുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഏഴു വളർത്തുമൃഗങ്ങൾ അക്രമത്തിനിരയായെന്നാണ് നാട്ടുകാര്‍ പറയുന്നു. കടുവയെന്നാണ് ഇവര്‍ ഉറപ്പിക്കുന്നത്
പശു ചത്തത് വന്യമൃഗത്തിന്‍റെ അക്രമം മുലമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ കടുവയെന്ന് ഉറപ്പിക്കാൻ വനംവകുപ്പ് തയ്യാറായില്ല. കൂടുതല്‍ പരിശോധന വേണമെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. പ്രദേശത്ത് ആരും ഒറ്റക്ക് സഞ്ചരിക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നൽകി. രാത്രിയില്‍ പ്രത്യേക പെട്രോളിംഗ് നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

