കോടതി കോമ്പൗണ്ടിനുള്ളിൽ വച്ച് പ്രതിയായ വിമൽ സാക്ഷിയായ നിധിന്റെ പിറകിൽ കുത്തുകയായിരുന്നു.   

തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. വീടുകയറി ആക്രമണം നടത്തിയ കേസിൽ വിചാരണക്കെത്തിയ സാക്ഷിയെ, പ്രതി കുത്തി വീഴ്ത്തി. എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്. വീട് കയറി ആക്രമിച്ച കേസിലെ പ്രതിയായ വിമലാണ് വഞ്ചിയൂർ കോടതിയിൽ വച്ച് സാക്ഷിയെ കുത്തിയത്. പരിക്കേറ്റ നിധിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. 2014 ൽ മോഹനൻ എന്നയാളുടെ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയാണ് വിമൽ. അന്ന് വീട്ടിലെ വാടകക്കാരനായിരുന്നു കുത്തേറ്റ നിധിൻ. വിമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

താനൂർ ബോട്ടപകടത്തിൽ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകി, മാരിടൈം ബോർഡ് സിഇഒയ്ക്ക് കസേര തെറിച്ചു

asianet news

അതേസമയം, കോഴിക്കോട് കിനാലൂരിൽ കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടു ബസ് ജീവനക്കാർക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, ഏകരൂൽ സ്വദേശി സിജാദ് എന്നിവർക്കാണ് കു ത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർക്കൊപ്പം ഉണ്ടായിരുന്ന ബസ് ക്‌ളീനർ സജിലിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആക്രമിച്ച കിനാലൂർ ഏഴുകണ്ടി സ്വദേശികളായ ബബിലേഷ്, മനീഷ്, ശരത് ലാൽ എന്നിവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ്‌ ചെയ്തു. കുത്തേറ്റ ബസ് ജീവനക്കാരുടെ സുഹൃത്ത് കടമായി നൽകിയ 500 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.