ഐശ്വര്യയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് ഇറങ്ങിയതാണ് ഇരുവരും. റോഡ് മുറിച്ചുകടക്കുന്നതിനിടെ കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. 

ഫോട്ടോ: ശാരി, ഐശ്വര്യ

കോവളം: ഭര്‍ത്താവ് ആത്മഹത്യ (Suicide) ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും വാഹനാപകടത്തില്‍ (Accident) മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണസംഭവം. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണു ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. തിരുവല്ല വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ചാണ് അപകടം. ഐശ്വര്യ ആശുപത്രിയിലേക്ക് പോകും വഴിയും ശാരിമോള്‍ ചികിത്സയിരിക്കെയുമാണ് മരിച്ചത്. 

ആത്മഹത്യ ചെയ്ത ഐശ്വര്യയുടെ ഭര്‍ത്താവ് ശ്രീനി

ഐശ്വര്യയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് ഇറങ്ങിയതാണ് ഇരുവരും. റോഡ് മുറിച്ചുകടക്കുന്നതിനിടെ കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. ഇവരെ നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രയിലെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. വിവരമറിഞ്ഞ സഹോദരികള്‍ അവിടേയ്ക്കു പോകുന്നതിന് ബസ് കയറാനായി ബൈപാസിലെത്തിയപ്പോഴാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങൾ കാരണമാണ് ശ്രീജി അത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ഐശ്വര്യ ശ്രീജി രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളത്.