ദില്ലിയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സെമിൽ അക്തർ എന്ന 26 കാരിയാണ് പൊലീസിന്‍റെ പിടിയിലായത്.

കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ. ദില്ലിയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സെമിൽ അക്തർ എന്ന 26 കാരിയാണ് പൊലീസിന്‍റെ പിടിയിലായത്. ആലുവ റൂറൽ എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഹീറ്ററിൻ്റെ ബോക്സിനുള്ളിൽ ഖര രൂപത്തിലൊളിപ്പിച്ച ലഹരി ഒരു കിലോയോളം വരും.

അതേസമയം, അരൂരിൽ 20 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായി. അരൂരിൽ ഇവർ താമസിക്കുന്ന വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്റി നാർക്കോട്ടിക് സ്ക്വാഡും ചേർത്തല ഡിവൈഎസ്പി സ്ക്വാഡും അരൂർ പൊലീസിന്‍റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരൂരിലെ ഹോട്ടൽ ജോലിക്കായി വന്നതാണ് ഒഡീഷ സ്വദേശികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്