കൊച്ചി വല്ലാർപാടത്ത് അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പനമ്പുകാട് ഫാം നടത്തുന്ന വിന്നിയെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. യുവതിയുടെ തലയ്ക്കും കൈയ്ക്കുമടക്കം സാരമായി പരിക്കേറ്റു.
എറണാകുളം: കൊച്ചി വല്ലാർപാടത്ത് അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പനമ്പുകാട് ഫാം നടത്തുന്ന വിന്നിയെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. വിന്നിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഇവർ നടത്തുന്ന ചെമ്മീൻ കെട്ടുമായി ബന്ധപ്പെട്ട് ചില പ്രദേശവാസികളുമായി തർക്കം നിലനിന്നിരുന്നു. ഈ വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മുളവുകാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
തൊടുപുഴ സ്വദേശി ലിബിന്‍റെ മരണം; ബെംഗളൂരുവിൽ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ
രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്നാട് സര്‍ക്കാര്‍ നടപടി; പ്രതികരണവുമായി ചിഹ്നം തയ്യാറാക്കിയ ഡി ഉദയകുമാര്‍

