എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടിൽ പ്രസന്നകുമാറിന്‍റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. ദേവസ്വം ബോർഡിന് കീഴിലുള്ള ചങ്ങം കരി ധർമശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരിയായ ഇവരുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്.
അമ്പലപ്പുഴ: എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടിൽ പ്രസന്നകുമാറിന്‍റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. ദേവസ്വം ബോർഡിന് കീഴിലുള്ള ചങ്ങം കരി ധർമശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരിയായ ഇവരുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്. ക്യാമ്പ് പിരിച്ചുവിട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവർക്ക് പനി ബാധിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് എലിപ്പനി സ്ഥിരീകരിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു.
